തോരാമഴ...

സമയമില്ല...

മുത്തശ്ശൻ കുട്ടുവിനോട് ചോദിച്ചു "മോനെ ഇന്ന് പരിസ്ഥിതി ദിനമല്ലേ, മുറ്റത്തേയ്ക്ക് വാ നമുക്കൊരു ഒരു ചെടി നടാം..."
യുദ്ധവീക്ഷകർ...

യുദ്ധകാഹളം മുഴങ്ങുമ്പോൾ മൂന്നു വിധം മനസ്സുകളെ ലോകത്തിന് മുൻപിൽ കാണുവാൻ കഴിയുന്നു... ഒന്ന്, യുദ്ധക്കെടുതിയിൽ കൂട്ടിവെച്ച സമ്പാദ്യവും, സ്വരൂക്കൂട്ടിയ സ്വപ്നങ്ങളും പൊളിഞ്ഞടങ്ങുന്ന നിഷ്ക്കളങ്കരായ സാധാരണക്കാരായ ജനങ്ങൾ. രണ്ട്, നമുക്ക് ചുറ്റും എന്തെന്നറിയാനുള്ള അന്ന്വേഷണകുതുകികളായ ഒരുകൂട്ടം ജനങ്ങൾ... ഇവർക്ക് അപകടം നടക്കുന്നിടം അവരിൽ നിന്നും ഏറേ ദൂരെയായതുകൊണ്ട് അന്ന്വേഷിക്കാം, ആക്ക്രോശിക്കാം, പരിതപിക്കാം... ഇതും മനുഷ്യരാശിയുടെ മറ്റൊരു മുഖമായി കണക്കാക്കാം... ഇനി മൂന്നാമത്, ഓരോ യുദ്ധത്തിലും മാറിയിരുന്ന് ചിരിക്കുന്ന ഒരു കൂട്ടർ... ഇവർ ആരുടേയും ശ്രദ്ധയാകർഷിക്കുന്നില്ല എന്നാൽ എല്ലാം ദൂരെ മാറിയിരുന്ന് ഉള്ളുകൊണ്ട് സന്തോഷിക്കുന്ന ഒരു വിഭാഗം കച്ചവടക്കാർ... എല്ലാ ദുരന്തങ്ങളിലും ഇക്കൂട്ടർ സന്തോഷിക്കും അത് മഹാമാരിയായാലും, യുദ്ധംപോലെ ഇരുതല മൂർച്ചയുള്ള ആയുധപയറ്റായാലും... പ്രത്യക്ഷത്തിൽ വാഴ്ത്തപ്പെടുകയും എന്നാൽ അക്ഷരാർത്ഥത്തിൽ മറ്റാർക്കും മനസ്സിലാവാത്ത കച്ചവട കരുനീക്കങ്ങൾ നടത്തി "ഏയ്, അങ്ങിനൊന്നുമില്ല" എന്ന പൊതുബോധ്യത്തിന്റെ മറപറ്റി കഴിഞ്ഞുകൂടുന്നവർ... ഈ യുദ്ധത്തിലും ഇങ്ങിനെ ഒരു കൂട്ടരുണ്ടാകും... അവർക്ക് മുൻപിൽ പരിഹാരങ്ങൾ പ്രശ്നങ്ങളിലേക്ക് വഴിമാറും... ഈ വിഷയത്തിൽ വാർത്തയുടെ മൂല്യം കാണാനാകാതെ മാധ്യമങ്ങൾ നാടകീയമായ കഥകൾ അവതരിപ്പിക്കും, അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന കാപട്യത്തിനെ എന്നും ആധികാരികമായി കണ്ട നാം അവർ പറയുന്നത്രയും വിശ്വസിക്കുന്നു... ഏറ്റു പറയുന്നു...
ജീവിതം തമാശയാക്കുന്നവർ

നർമ്മം, ഹാസ്യം, നേരംപോക്ക്, പ്രാങ്ക് എന്നിങ്ങിനെ ചിരിക്കാനുള്ള വ്യാഖ്യാനങ്ങൾ ഏറി വരികയാണ്. ജീവിതം എത്ര ദുഃസ്സഹമെങ്കിലും ഒരു നെടുവീർപ്പിൽ എല്ലാ വിഷമങ്ങളും അടക്കാനുള്ള ശേഷി മനുഷ്യർക്ക് കുറഞ്ഞുവരുന്നു എന്ന് ഇന്നത്തെ വെള്ളിവെളിച്ചത്തിൽ തോന്നിപോകുന്നു. പലപ്പോഴും തമാശയിൽ തുടങ്ങി വൈര്യാഗ്യത്തിലൂടെ നിരാശയിൽ അവസാനിക്കുന്ന ജീവിത ദൃഷ്ടാന്തങ്ങൾ സമൂഹത്തെ പിടിച്ചുലയ്ക്കുന്നത് കണ്ടുവരുന്നു.
വർദ്ധിച്ചു വരുന്ന കാഴ്ച്ചാ പ്രതലങ്ങളും സമൂഹത്തിന് നടുക്ക് തന്നെ താനുണ്ട് എന്ന തോന്നിപ്പിക്കലും ഇത്തരം ജീവിതംവയ്ച്ചുള്ള തമാശകൾ പൊതുസമൂഹത്തിനു മുന്പിലേയ്ക്കും എത്തുന്നു. മുൻപെല്ലാം വീട്ടുവഴക്കുകൾ, കളിയാക്കലുകൾ, സ്വകാര്യത എന്നിവയ്ക്ക് നാം കൊടുത്തിരുന്ന പല നിർവ്വചനങ്ങളും മാറിപ്പോയിരിക്കുന്നു. പുരോഗമന ചിന്താഗതി നല്ലതുതന്നെ പക്ഷെ അതിലേയ്ക്ക് തിരഞ്ഞെടുത്ത വഴികൾ ഇതുതന്നെയാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്.
മാനസികമായ സ്പർദ്ധകൾ ഏറിവരുന്നതിലേയ്ക്ക് ഇത്തരം പൊള്ളയായ തമാശകൾ പലപ്പോഴും നയിച്ചേക്കാം എന്ന സത്യത്തെ രാഷ്ട്രീയ കമ്പളത്തിൽ സൂക്ഷ്മമായി ഒളിപ്പിക്കുന്നവർ ജനങ്ങളോട് ചെയ്യുന്നത് അനീതിയാണെന്ന് തമാശകളിൽ ബുദ്ധി നശിച്ച് ഇനിയും കാഴ്ചകൾക്കും വഴക്കുകൾക്കും വേണ്ടി കാത്തുനിൽക്കുന്ന സമൂഹം മനസ്സിലാക്കുന്നില്ല. ജീവിതം തമാശയാക്കുന്ന പലരും അതിന്റെ പ്രാധാന്യം മറന്നുപോകുന്നു. പരസ്പ്പര ബഹുമാനം ഇല്ലാതെയുള്ള തമാശകൾക്ക് നൂതനയുഗം നല്കുന്ന പേരാകരുത് 'പ്രാങ്ക്' അതിരുവിടുന്ന ഓരോ ഘട്ടത്തിലും ഇത്തരം ക്രൂരമായ തമാശകൾ മനസ്സിനെ തളച്ചിടുന്ന വിഭ്രാന്തിയ്ക്ക് സമമായി മാറിയേക്കാം. ഇതൊന്നും പോരാ എന്ന കാഴ്ചയിൽ നിന്നും വന്നു ചേരുന്നത് തിരിച്ചുപിടിക്കാനാകാത്ത ജീവിത നൈരാശ്യമായിരിക്കാം...
നെയ്തെടുത്ത ജീവൻ...

നല്ല മനസ്സുകൾക്ക് നന്ദി... നന്മ പടരട്ടെ...
കൂട്ടായ്മയുടെ സ്നേഹതീരം...

ഇതൊരു ഓർമ്മപ്പെടുത്തലായാണ് തോന്നുന്നത്... എല്ലാം തന്നിലേക്കൊതുക്കി മതിലുകൾ കെട്ടി വേർതിരിച്ച നമ്മൾ പരസ്പ്പരം സഹകരിക്കാൻ ശീലിച്ച കുറച്ചു നാളുകൾ... സ്നേഹ മതിലുകൾ കെട്ടി വേർതിരിച്ച ഇടവഴികളിൽ വെള്ളം കുതിച്ചുയരുമ്പോൾ ആ മതിലുകൾ ഒരു തടസ്സമായെന്നു നമ്മൾ ചിന്തിച്ച നാളുകൾ... നിലയുറയ്ക്കാതെ ആഴങ്ങളിലേക്ക് താണുകൊണ്ടിരിക്കുന്ന നമുക്ക് നേർക്ക് നീട്ടുന്ന കൈകളിൽ ജാതിയോ, നിറമോ നോക്കാതെ നമ്മൾ സ്വയരക്ഷയ്ക്കായി മുറുകെ പിടിച്ച ആ നാളുകൾ... തിരക്കുള്ള നമ്മളേ അല്പനേരത്തേക്ക് പരസ്പ്പരം ശ്രദ്ധിക്കാൻ ശീലിപ്പിച്ച കുറച്ചുനാളുകൾ... പ്രകൃതി നമ്മളിലേക്ക് ക്ഷണിക്കാതെ കടന്നുവരാം എന്ന് പറയാതെ പറഞ്ഞ നാളുകൾ... എല്ലാം ഒരോർമ്മയായി മാറിത്തുടങ്ങുന്നു...
കൂട്ടായ്മകളും, ഉപാധികളില്ലാത്ത സ്നേഹവും നമ്മെ ഒന്നായി ചേർത്തുനിർത്തിയ കുറച്ചു നാളുകൾ... സത്യം പറഞ്ഞാൽ, എല്ലാത്തിനും മുന്നിൽ ഓടുന്നു എന്ന് സ്വയം തെറ്റിദ്ധരിപ്പിച്ച നമ്മൾ പലർക്കും നാം പ്രകൃതിക്ക് മുന്നിൽ ഒന്നുമല്ലെന്ന് തോന്നിപ്പിച്ച ഒരദ്ധ്യായം... വെള്ളത്തിൽ കുതിർന്നൊലിച്ച നമ്മുടെ കേരളം... പലപ്പോഴായി കുറ്റപ്പെടുത്തുന്ന രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും, സാധാരണ പൊതുജനവും വെറും പച്ച മനുഷ്യരായി മാറിയ ആ കുറച്ചു ദിനങ്ങൾ...സ്വപ്നങ്ങൾ എല്ലാം ഒലിച്ചുപോകുമ്പോളും കൂടെ നിന്ന് സമാധാനിപ്പിക്കാൻ നമുക്ക് മുൻ പരിചയമില്ലാത്ത, എന്നാൽ നമ്മളിൽ നിന്ന് യാതൊരു വ്യത്യാസവുമില്ലാത്ത, പേരുകൾ അന്ന്വേഷിക്കാത്ത നമ്മളിൽ ഒരാൾ തന്നെ നിങ്ങളും എന്ന അർത്ഥം മനസ്സിലാക്കി തന്ന ആ കടലിന്റെ മക്കൾ... ഉപജീവനത്തിൻറെ ഉപാധിയേക്കാൾ വലുതാണ് മുങ്ങിത്താഴുന്ന ഒരു ജീവൻ എന്ന് സാക്ഷരരായ കേരള ജനതയെ മുഴുവനായി മനസ്സിലാക്കി തന്ന ആ സമൂഹം... അവർക്കായി ഒരു കൂട്ടായ്മ്മ വരുന്നു എന്നറിഞ്ഞതിൽ സന്തോഷം... വിദ്യാഭ്യാസത്തിനും, ആരോഗ്യപരിപാലനത്തിനും, അറുതിയിൽ ഒരാശ്വാസത്തിനും അവർക്ക് കൂട്ടായി ഒരു വലിയ സമൂഹം ഇപ്പുറത്തുണ്ട് എന്ന് ധൈര്യം പകരാൻ ഈ കൂട്ടായ്മയ്ക്കാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
അറിഞ്ഞ ഒരു സന്തോഷമുള്ള വാർത്ത, നിങ്ങൾക്കും പങ്കുവെയ്ക്കാമെന്നു കരുതി... നമുക്ക് കൈകോർത്തു നടക്കാം... ഒരുപാട് നന്മകൾ പങ്കുവയ്ക്കാം... സ്നേഹം നിലനിൽക്കട്ടെ കലർപ്പില്ലാതെ...
മായ്ഞ്ഞു പോകുന്ന വരം...

മരം ഒരു വരമായി എന്നും നിലനിൽക്കട്ടെ... സ്വാർത്ഥരായ നമ്മൾ ഓരോരുത്തർക്കും തണലേകിടട്ടെ...
നടക്കട്ടെ...
ഉടയോനൊരു കത്ത്...

ആത്മഹൂതി ചെയ്ത ഓരോ കർഷകനും ഈ പ്രപഞ്ചത്തിന്റെ ഉടയോനെഴുതാൻ കൊതിച്ച കത്തായിരിക്കാം ഇതെന്ന് തോന്നുന്നു... അറിയില്ല, ഒന്നും അറിയില്ലെന്ന് നടിക്കുന്നതാണ് ഇന്നത്തെ കാലത്തിന്റെ പ്രായോഗികത്വം (Practicability) അതുകൊണ്ട് അറിയില്ല...ഒന്നും അറിയില്ല...
പ്രിയപ്പെട്ട ഉടയോനറിയാൻ,
"പഠിപ്പിച്ചു തന്നെൻ പൂർവ്വികർ...
വിത്ത് പാകാൻ പഠിപ്പിച്ചതുമെൻ പൂർവ്വികർ...
നിലമേതായാലും കയ്യും, മെയ്യും, മനസ്സും ഒരുമിച്ചാൽ...
വിളവ് ലഭിച്ചിടും എന്നുമവർ പറഞ്ഞുതന്നു..."
കാർന്നോന്മാർ പറഞ്ഞത് പ്രകാരം ഞാനും ഒരു കർഷകവേഷമണിഞ്ഞു...
ഭൂമിയെ സ്നേഹിച്ചു, മഴയെ വിശ്വസിച്ചു , വിത്തുകൾ പാകി... എന്നെയും എന്റെ കുടുംബത്തെയും പുലർത്താനുള്ള വിള ആ ഭൂമി എനിക്ക് നൽകി...സന്തോഷത്തിന്റെ പൊൻകതിരുകൾ ജീവിതത്തിൽ നിറഞ്ഞു... ഒരു പറ വിത്തിൽ നിന്നു ഒരായിരം പറ കൊയ്തെടുത്തു...ഇടയ്ക്കെപ്പോഴോ മഴ തെറ്റിപെയ്തു... മണ്ണറിയാത്ത വളങ്ങൾ ആ മണ്ണിനെ നിയന്ത്രിക്കാൻ നിർബന്ധിതമായി... കൃഷിയിടങ്ങൾ തമ്മിൽ അതിർത്തി തർക്കവും വെള്ളത്തെ ചൊല്ലിയുള്ള തർക്കങ്ങളും മൂർച്ഛിച്ചു...പലപ്പോഴും വിളകൾ വെള്ളത്തിൽ ഒലിച്ചുപോയിത്തുടങ്ങി...കിട്ടിയ വിലയ്ക്ക് വിളകൾ വിൽക്കാൻ ബാധ്യസ്ഥരായി...
രക്ഷകരുടെ വേഷത്തിൽ ചിലർ സംഭരണ കണക്കുകൾ നിരത്തി ഇടനിലക്കാരായി ഞങ്ങളെ കബളിപ്പിച്ചു... പൂർവ്വിക പഠനം പോരാ, മാറ്റം കൊണ്ടുവരണമെന്നായി... വിളകൾക്ക് വേണ്ടി കാത്തിരിക്കാൻ കഴിയില്ല അതുകൊണ്ട് വളരെ പെട്ടന്ന് വിളവെടുക്കാനായി പല രീതിയിലുള്ള വിഷങ്ങൾ ഭൂമിയിൽ പരീക്ഷിക്കണമെന്നായി... അവര് പറയുന്നതുപോലെ പുതിയ രീതിയിൽ കലപ്പകൾ ചലിക്കാൻ തുടങ്ങി...
പുതിയ വിത്തുകളും, കീടനാശിനികളും വാങ്ങിക്കാൻ പണം തികയാതെ വന്നപ്പോഴും ഒരു ഉപാധിയുമായി രക്ഷകരെത്തി... അവർ പറഞ്ഞതനുസരിച്ചു ബാങ്കുകൾ വന്നു വേണ്ട പണം തന്നു... അവിടെയും ഇവിടെയും ഒപ്പുകൾ മേടിച്ചു... മണ്ണിലും കൂട്ടത്തിൽ പത്രത്തിലും തള്ളവിരലിൽ വിഷം പുരട്ടി ഒപ്പിട്ടു... "വിളയറിഞ്ഞും , മണ്ണറിഞ്ഞും വിത്തെറിയണം" എന്ന പൂർവ്വിക വാക്യങ്ങളെ ചിരിച്ചു മറന്നു പോയ നാളുകൾ...ആ കട പ്രമാണത്തിൽ ഒപ്പിട്ടു വിത്തെറിഞ്ഞു, വിഷം തളിച്ചു, കള മാന്താൻ വരെ യന്ത്രങ്ങൾ...അതിനിടയിൽ വരമ്പിൽ അങ്ങിങ്ങായി തവളകളും, ഞണ്ടുകളും ചത്തുപൊന്തുന്നത് കണ്ടില്ലെന്നു നടിച്ചു...
ഈയിടെയായി തുമ്പികളും, അടയ്ക്കാ കുരുവികളും വിരളമാണെന്ന സൊറ പറച്ചിലുകളിൽ മുഴുകി... ബാങ്കിൽ നിന്നും ആദ്യ കത്ത് വന്നു... സാറന്മാർ പറഞ്ഞു "പേടിക്കേണ്ട അടുത്ത തവണ ഞങ്ങളല്ലേ!"... കടങ്ങളെല്ലാം എഴുതിത്തള്ളുമത്രെ... എല്ലാം വിശ്വസിച്ച ഞങ്ങൾ അതും വിശ്വസിച്ചു... താങ്ങുവില കിട്ടാത്തതുകൊണ്ട് പട്ടിണി മൂർച്ഛിച്ചു... കുട്ടികൾക്ക് പാത്രത്തിലിട്ട് കൊടുക്കാൻ ബാങ്കിലെ ആ കടപ്പത്രം മാത്രം ബാക്കിയായി... തവണകൾ മുടങ്ങുന്നതുകൊണ്ട് കത്തുകൾ വന്നു കൊണ്ടേയിരുന്നു...
മുൻപെല്ലാം ഒരു പറ ആയിരം പറയായതിനേക്കാൾ വേഗത്തിൽ കടം പെരുകി വീർത്തു... "ശ്വാസം മുട്ടുന്നതുപോലെ കാർന്നോന്മാരെ... വേറെ തൊഴിലൊന്നും അറിയില്ല... മഴ തെറ്റി, മണ്ണ് തെറ്റി, ചൂട് തെറ്റി അവസാനം എന്റെ കണക്കുകളും തെറ്റിപോകുന്നു...“
ഇനി ബാങ്കിൽ നിന്നു പറകൊട്ടി പ്രമാണം കൈക്കലാക്കി സ്ഥലവും അവർ കൊണ്ടുപോകും എന്നാണു തീർപ്പ്... കാടാശ്വാസം പറഞ്ഞു വോട്ടു മേടിച്ചവർ പുറം തിരിച്ചു കാട്ടുന്നു... ബാക്കിയൊക്കെ അവിടെ വന്നിട്ട് പറയാം... കയർ പുതിയതല്ല... ഇതിനു മുൻപേ കൃഷിയിൽ തോറ്റ ആരോ ഉപയോഗിച്ചതാണ്... നന്നായി മുറുക്കിയിട്ടുണ്ട്... നിലത്തു തെളിച്ച വിഷത്തിന്റെ ബാക്കി മക്കൾക്കും കുടുംബത്തിനും കൊടുത്തു, ഇനിയെങ്കിലും അവർ സ്വസ്ഥമായുറങ്ങട്ടെ, ഞാനും...
ഭൂമി
ചതിക്കില്ലെന്ന് കാർന്നോന്മാർ പറഞ്ഞിട്ടുണ്ട്...എന്നാൽ ഭൂമിയിലുള്ള സഹ ജീവികൾ
ചതിക്കും, അത് കണ്ട് ചിലർ ലാഭമെടുക്കും...ചിലർ ചിരിക്കും... ചിലർ സങ്കടപ്പെടും...
പക്ഷെ പരിഹാരങ്ങൾ മാത്രം കാണുന്നില്ല...
എന്ന് സ്വന്തം മണ്ണിന്റെ അടിമ...
അടിക്കടിയുള്ള കർഷകാത്മഹത്യകൾക്ക് പരിഹാരം തീർച്ചയായും ഉണ്ട്...കൃഷിയിലെ ശാസ്ത്രീയതയ്ക്കൊപ്പം അവയുടെ വിപണന സമ്പ്രദായം കൂടി പകർന്നു കൊടുക്കുകയും, അവരെ വെറും വോട്ടു കലപ്പകളാക്കാതിരിക്കുകയും ചെയ്താൽ നന്നെന്നു തോന്നുന്നു... പറഞ്ഞല്ലോ!, തോന്നൽ മാത്രമാണ്, വിഡ്ഢിത്തരമായിരിക്കാം പക്ഷെ മരണങ്ങൾ യാഥാർഥ്യങ്ങളാണ്...അവരാരും അങ്ങിനെ മരണത്തെ ഇഷ്ട്ടപെട്ടവരായിരിക്കില്ല...തോറ്റു മരിക്കുന്നതിന്റെ വേദന അനുഭവിച്ചായിരിക്കും അവരെല്ലാം ഈ ലോകത്തോട് വിടപറഞ്ഞിട്ടുണ്ടാവുക... അത് നമ്മുടെ ഏവരുടെ മനസ്സുകളെയും വേദനിപ്പിക്കുന്നതായി തോന്നുന്നു...
നിർത്തുന്നു,
എല്ലാം ഉടയോൻ സാക്ഷി...
അമ്മത്തണൽ...

"സിന്ധുതായ് സപ്ക്കൽ" അഥവാ "അനാഥരുടെ അമ്മ"; തൻറെ സ്വന്തം ജീവിതം തന്നെ അനാഥ കുട്ടികൾക്കായി നീക്കി വച്ച്, ഇന്ന് ഏകദേശം 1500 -ൽ പരം കുട്ടികളുടെ അമ്മയും തണലും... മാതൃത്വം എന്നത് ഒരു വലിയ തണലാണ്... പലർക്കും ആ മരം നിലനിൽക്കുമ്പോൾ തിരിച്ചറിയാതെ പോകുന്നു... കണ്ണുള്ളപ്പോൾ അറിയാത്ത കണ്ണിൻറെ വില പോലെ... സ്വന്തം ജീവിതവും, വാത്സല്യവും, ഭക്ഷണവും, ശ്വസിക്കുന്ന ശ്വാസം പോലും മക്കൾക്കായി മാറ്റിവയ്ക്കുന്ന സത്യമാണ് ഓരോ മാതൃത്വവും...
പേരില്ലാ പുരാണം...
മന്ത്രി വേഷപ്രച്ഛന്നനായി ഗ്രാമങ്ങളിലൂടെ യാത്ര ആരംഭിച്ചു... നടന്നു ക്ഷീണിച്ച അദ്ദേഹം ഒരു വീടിനു മുന്നിൽ എത്തി കുറച്ചു വെള്ളം കേട്ടു... ആ വീട്ടിലെ ഗൃഹനാഥൻ അവിടെ ഒരു കട്ടിലിൽ സുഖമായി ഉറങ്ങുകയായിരുന്നു... അവിടെയുള്ള സ്ത്രീയാകട്ടെ, അടുത്തുള്ള കിണറ്റിൽ നിന്നും വെള്ളം കോരികുടിച്ചുകൊള്ളുവാൻ ആംഗ്യം കാണിച്ചു... പ്രജകളിലുള്ള ആലസ്യവും, കരുണയില്ലായ്മയും ആ മന്ത്രിപുരുഷൻ നേരിട്ടറിയുകയായിരുന്നു... വെള്ളമെടുക്കാൻ കിണറ്റിങ്കരയിലെത്തിയ മന്ത്രി മറ്റൊരു കാഴ്ചയും കണ്ടു... പൊതിച്ചോറുകളും ഭക്ഷണ പദാർത്ഥങ്ങളും വലിച്ചെറിഞ്ഞു പാഴാക്കിയിരിക്കുന്നു... അതിൽ ഈച്ച വന്നു പൊതിഞ്ഞിരിക്കുന്നു... മന്ത്രി തിരിച്ചു ചെന്ന് ആ വീട്ടുകാരോട് ചോദിച്ചു...
വന മനുഷ്യൻ...

ബസ്സ് യാത്രക്കാർ...

ഒരു ചക്രവർത്തി കണ്ട സ്വപ്നം...

ഉറക്കത്തിൽ അദ്ദേഹം സ്വപ്നം കാണാൻ തുടങ്ങി...ആദ്യം കണ്ടത് ഒരു വലിയ ഭൂമി നിറയെ മരവിച്ച ശവ ശരീരങ്ങളും അവ കൊത്തിപ്പറിക്കുന്ന കുറെ കഴുകന്മാരും ചുറ്റിനും പുകപടലങ്ങൾ, കത്തിയമരുന്ന മനുഷ്യ ശരീരത്തിൻറെ രൂക്ഷ ഗന്ധം, ഇന്ന് വരെ ആ ഗന്ധത്തിനു ഇത്രയും രൂക്ഷത അനുഭവപ്പെട്ടിട്ടുണ്ടാകില്ല... അതിനു നടുക്കായി ഒരു കൊച്ചു കുഞ്ഞു കിടന്നു കരയുന്നു... ആ കുഞ്ഞിന്റെ കരച്ചിൽ അദ്ദേഹത്തെ വല്ലാതെ വേട്ടയാടുന്നത് പോലെ തോന്നിപ്പോകുന്നു... തൻ്റെ അടഞ്ഞ കണ്ണുകളിൽ അദ്ദേഹം ആ കുഞ്ഞു ആരെന്നു തിരയാനുള്ള ശ്രമം നടത്തുന്നു...
അകലെനിന്നും ഒരു കുതിര കുളമ്പടി ശബ്ദം അടുത്തടുത്ത് വരുന്നു... അടുത്തെത്തിയ ആ ശബ്ദം തന്നെയും ബേദിച്ചു കടന്നു പോകാൻ ഒരുങ്ങുന്നപോലെ അദ്ദേഹത്തിന് തോന്നിപ്പോകുന്നു... പെട്ടന്ന് ആ കുഞ്ഞിൻറെ ശബ്ദം നിലച്ചു, പകരം അലമുറയിട്ടു കരയുന്ന കുറെ സ്ത്രീകളുടെ മുഖങ്ങൾ അദ്ദേഹം കാണുന്നു... അവരെല്ലാം ആരെയോ പഴിച്ചുകൊണ്ടേയിരിക്കുന്നു, സ്വന്തം പേരുപോലും മറന്നു പോയ ചക്രവർത്തി, അവർ അദ്ദേഹത്തെ തന്നെ പഴിച്ചുകൊണ്ടിരിക്കുകയാണെന്നു തിരിച്ചറിയാതെ വീണ്ടും മുന്നോട്ടു നടന്നു... മുൻപിൽ വരൾച്ച ബാധിച്ച ഒരു വലിയ ഭൂമി... ആ യുദ്ധ ഭൂമിയുടെ മുന്നിൽ ആയി അദ്ദേഹം കാണാൻ ആഗ്രഹിച്ചത് വലിയ കൊട്ടാര സമുച്ചയങ്ങളായിരിക്കാം...പക്ഷെ വിണ്ടു കീറിക്കിടക്കുന്ന ആ ഭൂമിയിലൂടെ നടക്കുമ്പോൾ താൻ ഇത്രെയും നാൾ നേടിയെടുത്ത ശക്തി ചോർന്നുപോകുന്നപോലെ അദ്ദേഹത്തിന് തോന്നിപ്പോകുന്നു...പാദരക്ഷകൾ വരെ ഉരുകിപ്പോകുന്ന ചൂടും... അദ്ദേഹത്തിന് കലശലായ ദാഹവും അനുഭവപ്പെടുന്നു...
സ്വപ്നത്തിൽ നിന്ന് ഏതുവിധേനയും ഒന്ന് ഉണരണമെന്നുണ്ട്...ദാഹം സഹിക്കാൻ കഴിയുന്നില്ല... പക്ഷെ നടന്നേ കഴിയു, ചക്രവർത്തിയല്ലേ!വീഴാൻ മനസ്സ് അനുവദിക്കുന്നില്ല... വീണ്ടും മുന്നോട്ടുപോയപ്പോൾ അദ്ദേഹം ഒരു കിണർ കാണുന്നു... ഓടിയും മുട്ടിലിഴഞ്ഞും എങ്ങിനെയൊക്കെയോ അദ്ദേഹം ആ കിണറിനടുത്തെത്തി... കിണറ്റിനുള്ളിലേക്കു നോക്കിയപ്പോൾ അവിടെയും ജീവനറ്റ മനുഷ്യ ശരീരങ്ങൾ... ദേഷ്യവും, നിരാശയും അദ്ദേഹത്തെ കൂടുതൽ ബലഹീനനാക്കിയിരിക്കുന്നു... താൻ വെട്ടിപ്പിടിച്ചതൊന്നും തന്നെ തുണക്കാനില്ലേ! എന്ന ചിന്ത അദ്ദേഹത്തെ ആദ്യമായി സ്പർശിച്ചു...
ക്ഷീണിതനായ അദ്ദേഹം തൻ്റെ കൂടെയുള്ളവരെ തിരഞ്ഞു നോക്കി... എല്ലാവരും കുറച്ചകലെയായി പ്രതിമകൾ പോലെ നിൽക്കുന്നു... കണ്ണിമ പോലും വെട്ടാതെ നിൽക്കുന്ന തൻ്റെ ശക്തരായ സേനയെ നോക്കി അദ്ദേഹം എല്ലാ ശൗര്യവും എടുത്തു ആക്രോശിക്കാൻ ഒരുങ്ങി...പക്ഷെ ശബ്ദം പുറത്തു വരുന്നില്ല... വീണ്ടും ആ കുഞ്ഞിൻറെ കരച്ചിൽ അദ്ദേഹം കേൾക്കാനിടയായി... തന്നെക്കാൾ എത്രയോ ചെറിയ ആ കുഞ്ഞിന്റെ കരച്ചിൽ ശബ്ദംപോലും തൻ്റെ ശബ്ദത്തേക്കാൾ ഉയരത്തിലാണെന്നോർത്തു അദ്ദേഹം തളർന്നിരുന്നു പോയി... തന്നെ ശല്യം ചെയ്യുന്ന ആ കുഞ്ഞിനെ വകവരുത്താനായി അദ്ദേഹം തൻ്റെ വാൾ എടുക്കാനൊരുങ്ങുന്നു...പക്ഷെ ഒരു പുൽക്കൊടി പോലും എടുക്കാനുള്ള ശക്തി തനിക്കില്ല എന്ന് അദ്ദേഹം മനസ്സിലാക്കുകയായിരുന്നു... എല്ലാം നേടി പക്ഷെ തളർന്നു പോയിരിക്കുന്നു... മനസ്സ് തിരുത്തുന്നു..."നേടിയതുകൊണ്ട് നീ ഇത്രയും തളർന്നെങ്കിൽ ഒന്നുമില്ലായ്മയെ കുറിച്ചാലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...ഭാരം കുറയുമല്ലോ..."
അങ്ങകലെ ഒരു ചെറിയ കുടിലിൽ നിന്ന് പുക ഉയരുന്നത് കണ്ട് അദ്ദേഹം വളരെ ശ്രമപ്പെട്ട് ആ കുടിലിൽ എത്തി... അവിടെ ഒരു വൃദ്ധ ഭക്ഷണം പാകം ചെയ്യുന്നത് കണ്ട അദ്ദേഹം, വളരെ താഴ്ന്ന ശബ്ദത്തിൽ ഭക്ഷണത്തിനു വേണ്ടി യാചിക്കുന്നു...എല്ലാം ഉള്ള ദരിദ്രനായി മാറിയിരിക്കുന്നു... പെട്ടന്ന് ആ ഉറക്കം നിർത്തി ഉണരാൻ അദ്ദേഹം ശ്രമിക്കുന്നു പക്ഷെ കഴിയുന്നില്ല... അദ്ദേഹം ഇതുപോലെ വിഷമിച്ച ഒരു സന്ദർഭം ഉണ്ടായിട്ടില്ല... ആ വൃദ്ധ അദ്ദേഹത്തിന് കഴിക്കാനുള്ള ഭക്ഷണം നൽകുന്നു.. അദ്ദേഹം തൻ്റെ വിശപ്പകലും വരെ ഭക്ഷിച്ചുകൊണ്ടേയിരുന്നു... അവിടെ ഉണ്ടായിരുന്ന അവസാന തുള്ളിവെള്ളം വരെ അദ്ദേഹം കുടിച്ചു തീർത്തു, ക്ഷീണം അകറ്റി... അപ്പോളാണ് അദ്ദേഹം തൻ്റെ മുന്നിൽ ഇരിക്കുന്ന വൃദ്ധയെ പറ്റി ഓർത്തത്...അവർ എല്ലാ ഭക്ഷണവും തനിക്കു നൽകി, അവർക്കായി ഒന്നും ഇനി ആ കുടിലിൽ ബാക്കിയില്ല...
ആരുടെ മുന്നിലും തലകുനിക്കാത്ത ആ മഹാരഥൻ, ആ അമ്മയുടെ സ്നേഹത്തിനും ത്യാഗത്തിനും മുന്നിൽ തലകുനിച്ചിരുന്നു... ആ അമ്മ അദ്ദേഹത്തോട് പറഞ്ഞു... "കണ്ടില്ലേ മകനെ, നീ നേടേണ്ടതായ പലതും ഈ ഭൂമിയിൽ ബാക്കിയുണ്ട്, അതിൽ ചിലയതാണ് നന്മ, ത്യാഗം, സ്നേഹം, സന്തോഷം എല്ലാം...ഇതൊന്നും നീ നേടിയിട്ടില്ല, അതുകൊണ്ട് ഇനിയാണ് നീ ശരിക്കും പലതും നേടിയെടുക്കേണ്ടത്, അതിൻറെ തുടക്കമായി നീ ഈ കൂടിക്കാഴ്ചയും മനസ്സിലാക്കുക..."
ആ കുടിലിൽ നിന്നും ഇറങ്ങി ചുറ്റും നോക്കിയപ്പോൾ, അദ്ദേഹത്തിന് ചുറ്റും പച്ചപ്പുള്ള പുൽമേടുകളും, ചുറ്റിലും ഓടിക്കളിക്കുന്ന മാൻ കൂട്ടങ്ങളും, തന്നെ ഭയപ്പെടാതെ പുഞ്ചിരിക്കുന്ന മനുഷ്യരുടെ മുഖങ്ങളും, സമൃദ്ധിയിൽ ഒഴുകുന്ന അരുവികളും കാണാൻ ഇടയായി...അദ്ദേഹത്തിന്റെ മനസ്സിലേക്കൊരു പുതിയ ജീവൻ കടന്നു വന്നപോലെ തോന്നിപ്പോയി... അതുവരെ ആ ഉറക്കത്തിൽ നിന്നേതുവിധേനയും ഒന്ന് എഴുന്നേൽക്കാനായാൽ എന്ന് ചിന്തിച്ച ആ മഹാ ചക്രവർത്തി സ്വസ്ഥമായുള്ള ഈ കാഴ്ചകൾ കഴിയാതിരിക്കട്ടെ എന്ന് ചിന്തിച്ചു പോയി... നാളെ മുതൽ താൻ വെട്ടിപ്പിടിക്കാനല്ല, മറിച്ച് ഈ സുന്ദര ഭൂമിയിൽ കാണാതെപോയ അമൂല്യമായ കാഴ്ചകളുടെ ലോകത്തു സ്വസ്ഥമായ ഒരു യാത്ര തുടങ്ങേണ്ടിയിരിക്കുന്നു എന്ന വിശാല ചിന്തയിലേക്ക് അദ്ദേഹം എത്തിച്ചേർന്നിരുന്നു...
യാത്രയിൽ മനസ്സിൽ തോന്നിയതാണോ അതോ എവിടെ നിന്നെങ്കിലും മനസ്സിനെ സ്വാദിച്ചതാണോ എന്നറിയിയല്ല... കാഴ്ചകളല്ലേ, ഓർമ്മകളിൽ തങ്ങുന്നത് ചിലത്...മറക്കുന്നതാണ് കൂടുതലും...
അഭിനവ സ്വപ്രഖ്യാപിത ചക്രവർത്തിമാരും സ്വസ്ഥമായ മയക്കത്തിൽ ഇതുപോലുള്ള സ്വപ്നങ്ങൾ കണ്ട് കണ്ണ് തെളിയട്ടെ എന്ന് പ്രാർത്ഥിക്കാം... രണ്ടു നിശ്വാസങ്ങൾക്കിടയിലുള്ള ഈ ചെറിയ ജീവിതത്തിൽ ഒന്നും വെട്ടിപ്പിടിക്കാതെ പരസ്പ്പരം സ്നേഹവും, മനുഷ്യത്വവും ശീലിച്ചു നോക്കൂ... വർണാഭമായ ഈ ലോകത്തെ കാണാൻ സാധിക്കും...
സമാധാനത്തോടെ ഒരുമിച്ചു നടക്കാം...
വകതിരിവ്...

അസ്തമയപ്പുലരി...
അറിവും മുറിവും...
മോക്ഷത്തിൻറെ മഹാപാത്രക്കാർ

ചിന്തോദയം...
നല്ലതാഗ്രഹിക്കുന്നു... നന്മ നേരുന്നു...
ഉമിനീർക്കണം...

അവസാന ജലകണിക നമുക്കുള്ളിലെ ഉമിനീരാണ് അതും വറ്റിക്കഴിഞ്ഞാൽ നമുക്കുള്ളിലെ വരൾച്ചയെ എങ്ങിനെ നേരിടും എന്നൊന്നാലോചിക്കുക...
ഏകത്വശക്തി...

